മൂത്രത്തില്‍ കല്ല്‌ വളരെ പെട്ടന്ന് തന്നെ മാറാനും പിന്നെ വരാതിരിക്കാനും ഈ മരുന്ന് പ്രയോഗിക്കുക

മൂത്രത്തില്‍ കല്ല്‌ വളരെ പെട്ടന്ന് തന്നെ മാറാനും പിന്നെ വരാതിരിക്കാനും ഈ മരുന്ന് പ്രയോഗിക്കുക

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ. എന്താണ് കിഡ്നി സ്റ്റോൺ? കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഛർദി എന്നിവ ലക്ഷണങ്ങൾ . അളവിനനുസരിച്ച് ചികിൽസ വൃക്കയിൽ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികിൽസ. അഞ്ച് മില്ലിമീറ്ററിൽ താഴെയാണെങ്കിൽ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ ലേസർ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ താക്കോൽദ്വാരശസ്ത്രക്രിയ ചെയ്യണം. ഫൈബർഒപ്റ്റിക് എൻഡോസ്കോപ് ഉപയോഗിച്ച് ചെയ്യുന്ന ആർഐആർഎസ്‌(റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി)യും കിഡ്നി സ്റ്റോൺ രോഗികൾക്ക് വളരെ ഫലപ്രദമാണ്. പ്രതിരോധം എങ്ങനെ? ∙ ധാരാളം വെള്ളം കുടിക്കുക. മൂന്നു ലീറ്ററോളം വെള്ളം പകൽ സമയത്തു തന്നെ നമ്മുടെ ശരീരത്തിലെത്തണം. ജ്യൂസിന്റെ രൂപത്തിലായാലും മതി. ∙ ദിവസേന ഒരു ലീറ്റർ മൂത്രം ശരീരത്തിൽ നിന്നു പുറത്തു പോവണം. രാത്രിയിൽ ഉറങ്ങുന്നതിനു തൊട്ടു മുൻപ് വെള്ളം കുടി ഒഴിവാക്കുന്നതാണു നല്ലത്. ∙ കിഡ്‍നി സ്റ്റോൺ രോഗികൾ ദിവസേന ഒരു ലീറ്റർ നാരങ്ങ, ഓറഞ്ച് ജ്യൂസുകൾ കുടിക്കുന്നത് ഉത്തമം. ഇവയിലുള്ള സി‍ട്രേറ്റ് കല്ലുകളുണ്ടാവുന്നത് തടയും. ∙ യൂറിക് ആസിഡ് കൂടുതലുള്ള മാംസം, മൽസ്യം, തക്കാളി, ചോ‍ക്ലേറ്റ്, ചായ തുടങ്ങിയ ആഹാര പാനീയങ്ങൾ നിയന്ത്രിക്കണം. ഒരിക്കൽ കിഡ്നി സ്റ്റോൺ രൂപപ്പെട്ടവർക്കു വീണ്ടുമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. അത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം. വൃക്കരോഗങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ കൂടിവരികയാണ്. വൃക്കകളുടെ ശരിയായ പ്രവർത്തനം മനുഷ്യജീവൻ നിലനിർത്തുവാൻ അത്യന്താവശ്യകരമാണ്. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസർജ്യവസ്തുകകളെ പുറന്തള്ളുവാനും, ശരീരത്തിൽ ജലാംശത്തിന്റെയും, ലവണങ്ങളുടേയും, സന്തുലനത്തിനും, ജീവകം ഡി സജീവമാക്കാൻ, ചുവന്ന രക്കാണുക്കളുടെ ഉത്പാദനം ക്രമീകരിക്കാൻ, ബിപി നിയന്ത്രിക്കാൻ ഇവയൊക്കെയാണ് വൃക്കയുടെ ധർമ്മം.. വീഡിയോ കണ്ട് മനസ്സിലാകുക ശേഷം മറ്റുള്ളവര്‍ക്ക് വേണ്ടി ഷയര്‍ ചെയ്യുക വൃക്കരോഗം രണ്ട കാരണങ്ങൾ കൊണ്ടുണ്ടാവാം… ** താൽകാലിക വ്ക്കസ്തംഭനം…– എലിപ്പനി, മലേറിയ, അർബുദ ചികിത്സ, ചില അണുബാധകൾ, ചില മരുന്നുകൾ, വിഷം, സർപദംശം എന്നിവ താത്കാലിക വൃക്കസ്തംബനത്തിലേക്ക നയിക്കാം. . *** സ്ഥിരമായ വൃക്കസ്തംബനം…–ഏറെ കാലം ഉയർന്ന നിൽക്കുന്ന ബിപി, പ്രമേഹം, ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ, ജന്മനാ ഉള്ള ചില വൈകല്യങ്ങൾ, വൃക്കയിലുണ്ടാകുന്ന കല്ല് ഗ്ലോമറൂലൊ നെഫ്രൈറ്റിസ് എന്ന രോഗങ്ങൾ… എന്നാൽ നമ്മുടെ നാട്ടിൽ സ്ഥായിയായ വൃക്കസ്തംബനത്തിന്റെ പ്രധാനകാരണമെന്നത് പ്രമേഹമാണ്. . . വൃക്കരോഗത്തിന്റെ ലക്ഷണം. * മൂത്രത്തിന്റെ അളവ് കുറയുക. * മൂത്രത്തിൽ പത കാണുക. * കാലിലും മുഖത്തും നീർകെട്ട്. * ക്ഷീണം. * വിശപ്പില്ലായ്മ. * ഉയർന്ന ബിപി. ഇവയാണ് പ്രാരംഭ ലക്ഷണം. ** ഇവയോടൊപ്പം മൂത്രത്തിൽ രക്തം കാണുക ** ഛർദി, ഓക്കാനം, ശാവാസതടസ്സം, ചൊരിച്ചിൽ ഇവ ഉണ്ടെങ്കിൽ പെട്ടന്ന് ചികിത്സിക്കേണ്ടതാണ്. ചിലരിൽ ഒരു ലക്ഷണവും പ്രകടമാവാറില്ല. . ഡയബെറ്റിക്ക് നെഫ്രോപതി– പ്രമേഹരോഗ മൂലമുണ്ടാകുന്ന വൃക്കരോഗം….. . പ്രമേഹരോഗികളിൽ ഏതാണ്ട് 40-50 % പേരിലും പ്രമേഹം ബാധിച്ച് ഏതാണ്ട് 15 വർഷങ്ങൾ കഴിയുമ്പോൾ ഈ അവസ്ഥ കണ്ടുവരും. മൂത്രത്തിൽ ആൽബുമിൻ കണ്ടുവരുന്നതാണ് പ്രധാന ലക്ഷണം. . അതുകൊണ്ടാണ് പ്രമേഹവും, ബിപിയും ശരിയായ രീതിയിൽ ചികിത്സിച്ച നിയന്ത്രിക്കണം എന്നു പറയുന്നതും. ഇതു വഴി വൃക്കരോഗത്തെ ഒരു പരിധി വരെ ഒഴിവാക്കാനാകും. . വേദനാ സംഹാരികളുടെ അമിതമായ ഉപയോഗം, ചില ആന്റീബയോട്ടിക്കുകൾ ഇവയൊക്കെ വൃക്കയെ പ്രതികൂലമായി ബാധിക്കും. . പുരുഷൻമാരിലാണ് വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതൽ. നട്ടെല്ലിന്റെ ഇരുവശത്തുണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം, മൂത്രതടസം, പനി , വിറയൽ, ഛർദി ഇവയൊക്കെയാണ് ലക്ഷണങ്ങൾ. . കല്ലുകളുടെ ഘടന തരിച്ചറിഞ്ഞാൽ അതനുസരിച്ച് ഭക്ഷണക്രമീകരണം ചെയ്യാം. ധാരാളം വെള്ളം കുടിക്കുക. . . ഭൂരിഭാഗം വൃക്കരോഗികളിലും രക്താതിമർദം കണ്ടുവരാരുണ്ട് കാരണം ബിപി യെ നിയന്ത്രിക്കുന്ന റെനിൻ എന്ന ഹോർമോൺ വൃക്കയിൽനിന്നാണ് ഉത്പാദിക്കപെടുന്നത്. വൃകതകരാറിലാകുമ്പോൾ റെനിൻ ഉത്പാദനം കുറയുകയും അതുമൂലം ബിപി ഉയരുകയും ചെയ്യും. അതുകൊണ്ടു തന്നെ ഉയർന്ന ബിപിയുള്ളവരിൽ വൃക്കരോഗമുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചറിയണേണ്ടതുണ്ട്. . വൃക്കരോഗങ്ങളുടെ പരിശോധന എങ്ങനെ…? ശരീരത്തിലി യൂറിയ, ക്രിയാറ്റനിൻ മുതലായവയെ പുറന്തള്ളുന്നത് വൃക്കകളാമ്. വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ രക്തത്തിൽ യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ അളവ് കൂടും. രക്തപരിശോധനയിലൂടെ ഇവയുടെ അളവ് അറിയാം. ചിലവു കുറഞ്ഞൊരു പരിശോധനരീതിയാണിത്. വർഷത്തിൽ ഒരിക്കൽ ഈ ടെസ്റ്റ് നടത്തുന്നത് അഭികാമ്യം. ബിപി , പ്രമേഹ രോഗം , 50 വയസ്സിന് മുകളിലുള്ളവർ, കൂടുതൽ വേദനാസംഹാരികളും മറ്റും കഴിക്കുന്നവർ, വൃക്കരോഗങ്ങൾ പാരമ്പര്യമായി ഉള്ളവർ ഇവരിൽ രോഗം വരാനുള്ള സാധ്യത കൂടുതലായതിനാൽ കൃത്യമായി പരിശോധന നടത്തുന്നതാണ് ഉത്തമം. .. . ചികിത്സ…. തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞാൽ മരുന്ന് ചികിത്സയും , ഭക്ഷണക്രമീകരണം കൊണ്ടും രോഗം ചികിത്സിച്ചു ബേദമാക്കാൻ പറ്റും.. വൃക്കകളുടെ പ്രവർത്തനം 85%ത്തിൽ അധികം കുറയുമ്പോൾ രോഗിക്ക് ഡയാലിസിസ് എന്ന ചികിത്സ ആവശ്യമായി വരും.. . . എന്താണ് ഡയാലിസിസ്? . രക്തത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത്. രോഗിയിൽനിന്ന് ഒരു സൂചിയുപയോഗിച്ച് രക്തം ഒരു പമ്പിന്റെ സഹായത്തോടെ പുറത്തേക്കെടുത്ത് ഡയലൈസർ (കൃത്രിമ വൃക്ക) എന്ന അരിപ്പയിലൂടെ കടത്തിവിടുന്നു. ഈ ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തം മാലിന്യങ്ങളിൽനിന്നും അധികദ്രാവകത്തിൽ നിന്നും മുക്തമാകുന്നു. ശുദ്ധമായ രക്തം ശരീരത്തിൽ തിരികെ എത്തുകയും ചെയ്യുന്നു. . . ഡയാലിസിസ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ** മരുന്ന് കൃത്യമായി കഴിക്കുക. ** ഭക്ഷണക്രമം പാലിക്കുക. ** ഡയാലിസിസ് പറഞ്ഞ ഇടവേളകളിൽ കൃത്യമായി ചെയ്യുക. . . വൃക്ക രോഗങ്ങളിൽ പാലിക്കേണ്ട ഭക്ഷണക്രമം…. ഉപ്പ് കുറയ്ക്കുക. കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക. പ്രോടീന്‍ പൊട്ടാസിയം ഇവ കൂടുതൽ അടങ്ങിയിട്ടുള്ള പഴങ്ങൾ ഒഴിവാക്കണം. വൃക്കരോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം, വൃക്കസ്തംഭന രോഗികൾ കൂടുതൽ വെള്ളം കുടിക്കുമ്പോൾ ഈ വെള്ളം ശരീരത്തിൽ അടിഞ്ഞുകൂടി ശ്വാസതടസ്സം ഉണ്ടാകും. . . വൃക്കമാറ്റിവയ്ക്കൽ ആർക്കൊക്കെ?? സ്ഥായിയായ വൃക്കസ്തംഭനം ഉള്ളവരിലാണ് ഇത് ആവശ്യമായി വരുന്നത്. വലിയ ശസ്ത്രക്രിയ താങ്ങാനുള്ള കരുത്തും, വൃക്കകളൊഴിച്ച് മറ്റെല്ലാ അവയവങ്ങളും ശരീയായ രീതിയിൽ പ്രവർത്തിക്കുന്നവരിലാണ് മാറ്റിവയ്ക്കൽ അഭികാമ്യം വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം? …………………………………….. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം— രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചിരിക്കും. ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ അയണിന്റേയും ലവണങ്ങളുടേയും നിയന്ത്രണത്തിനും വൃക്കകൾ സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും (തലച്ചോർ, ഹൃദയം, കരൾ) പ്രവർത്തനത്തെ വൃക്കകൾ സഹായിക്കുന്നുണ്ട്. ആഹാരം കൊണ്ടും ചികിത്സ വൃക്കരോഗത്തിന്റെ ചികിത്സ എന്നതു മരുന്നിന്റെയും ആഹാരത്തിന്റെയും വെള്ളത്തിന്റെയും വ്യായാമത്തിന്റെയും ഒരു മിതമായ ഒത്തിണക്കമാണ്. ഈ ഘടകങ്ങളിൽ ഏതിലെങ്കിലും കോട്ടം സംഭവിച്ചാൽ അതു വൃക്കരോഗം ഗുരുതരമാക്കാൻ ഇടയാക്കുന്നു. പലതരത്തിലുള്ള വൃക്കരോഗങ്ങളുണ്ട്. ചിലതു വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ചിലത് മൂത്രത്തിൽ പ്രോട്ടീന്റെ അംശം കൂട്ടുന്നു. ഇതുപോലെ രോഗ ലക്ഷണങ്ങൾ അനുസരിച്ച് ആഹാരക്രമവും മാറും. അതിനാൽ പൊതുവായ ഒരു ആഹാരക്രമം വൃക്കരോഗമുള്ളവർക്കായി നടപ്പാക്കാൻ കഴിയില്ല. ഓരോ ആഹാരക്രമവും രോഗമേതാണെന്നറിഞ്ഞു തിട്ടപ്പെടുത്തി എടുക്കണം. അതിനോടൊപ്പം ആഹാരശീലങ്ങൾ, ശരീരഭാരം, രക്തത്തിൽ അയണിന്റെയും സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഡോക്ടർ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക. ഏഴുതരം രോഗം സാധാരണക്കാരന് എളുപ്പം മനസിലാക്കാൻ വൃക്കരോഗം ഏഴു പ്രധാന തലങ്ങളായി തിരിക്കാം. 1 മൂത്രത്തിൽ കല്ലിന്റെ അസുഖങ്ങൾ 2 ശരീരത്തിൽ നീരുണ്ടാകുന്ന അസുഖങ്ങൾ 3 മൂത്രത്തിൽ അണുബാധ 4 പെട്ടെന്ന് ഉണ്ടാകുന്ന വൃക്കയുടെ സ്തംഭനം 5 സ്ഥായിയായ വൃക്കസ്തംഭനം 6 ഡയാലിസിസ് വേണ്ട രോഗികൾ 7 ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികൾ ഈ ഏഴുതരം രോഗികളിൽ വരുത്തേണ്ട ഭക്ഷണക്രമീകരണം എന്താണെന്നു നോക്കാം. ശരീരത്തിൽ നീരുവരുന്ന അസുഖമുള്ളവർക്ക് നെഫ്റ്റൈറ്റിസ്, നെഫ്റോട്ടിക് സിൻഡ്രോം എന്നീ ശരീരത്തിൽ അധികമായി നീരുവരുന്ന രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീരത്തിൽ വെള്ളത്തിന്റെ അംശവും ഉപ്പിന്റെ അംശവും കൂടുമ്പോഴാണു നീരുവരുന്നത്. വൃക്കസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കു നീരുവരാൻ രണ്ടു കാരണങ്ങളുണ്ട്. (1) വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ (2) പ്രോട്ടീന്റെ അംശം മൂത്രത്തിൽ കൂടുതൽ പോകുമ്പോൾ. അവർക്കുള്ള ആഹാരക്രമം ∙ ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ചുഗ്രാമിൽ (ഒരു ടേബിൾസ്പൂൺ) കുറയ്ക്കുക. ∙ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക. കുടിക്കുന്ന വെള്ളത്തിന്റെ അളവിലും കൂടുതലാണു മൂത്രത്തിന്റെ അളവെങ്കിൽ മാത്രമേ ശരീരത്തിലെ നീരു കുറയുകയുള്ളൂ. ആഹാരത്തിൽ ∙ കൊഴുപ്പിന്റെ അംശം കുറയ്ക്കുക. ∙ മൂത്രത്തിൽ അധികമായി പ്രോട്ടീൻ നഷ്ടപ്പെടുകയാണെങ്കിൽ പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ (മുട്ടയുടെ വെള്ള, മീൻ, സോയാബീൻ, പനീർ) എന്നിവ കൂടുതൽ കഴിക്കുക. ∙ എത്ര പ്രോട്ടീൻ കഴിക്കണമെന്നത് എത്ര പ്രോട്ടീൻ നഷ്ടപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും. മൂത്രത്തിൽ അണുബാധ മൂത്രത്തിൽ അണുബാധ വരാതിരിക്കാനും വന്നവരിൽ വീണ്ടും ആവർത്തിക്കാതിരിക്കാനും ചില കാര്യങ്ങളിൽ ശ്രദ്ധവെയ്ക്കണം. ∙ ധാരാളം വെള്ളം കുടിക്കുക. ∙ നെല്ലിക്കാനീരും കുടിക്കുക. നെല്ലിക്കയ്ക്ക് അണുബാധ തടയാനുള്ള ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വൃക്കസ്തംഭനം വന്നാൽ വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടത്തിൽ ആഹാരക്രമത്തിൽ വലിയ വ്യത്യാസം വരുത്തേണ്ടതില്ല. വൃക്കയുടെ പ്രവർത്തനം 50 ശതമാനത്തിൽ കൂടുതൽ നഷ്ടപ്പെടുമ്പോഴാണു നീരും മറ്റു ലക്ഷണങ്ങളും ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ ആഹാരക്രമത്തിൽ പ്രത്യേക മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ജലാംശം വൃക്കയ്ക്കു താങ്ങാവുന്നതിനുമപ്പുറം വെള്ളം ശരീരത്തിൽ നിലനിൽക്കുമ്പോഴാണു നീരുവരുന്നത്. സാധാരണ രീതിയിൽ നീരു കാണുന്ന രോഗികൾക്കു ഒരു ലീറ്ററിനു താഴെ (അഞ്ചു ഗ്ലാസ്) ജലം കുടിക്കാനാണു നിർദേശം. ഒരു ദിവസം ആഹാരവും മറ്റു പദാർഥങ്ങളും വെള്ളവും ഉൾപ്പെടെ അഞ്ചു ഗ്ലാസിനകത്ത് ഒതുക്കി നിർത്തണം. പ്രോട്ടീൻ വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടങ്ങളിൽ പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല. രോഗം ഗുരുതരമായി കൊണ്ടിരിക്കുമ്പോൾ പ്രോട്ടീൻ കുറയ്ക്കുക എന്നത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മനുഷ്യനിൽ പ്രോട്ടീൻ ദിവസം ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ഗ്രാം എന്ന ക്രമത്തിൽ വേണം. വൃക്കയുടെ പ്രവർത്തനം 65 ശതമാനത്തിനു താഴെ ആകുമ്പോൾ അതായത് 65—70 ശതമാനം പ്രവർത്തനം കുറയുമ്പോൾ പ്രൊട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8= 48 ദ്ദണ്ഡ പ്രോട്ടീൻ ഒരു ദിവസം കഴിച്ചാൽ മതിയെന്നർഥം. മുട്ടയുടെ വെള്ളയും മീനും വൃക്കരോഗം ഗുരുതരമായവരിൽ പ്രൊട്ടീന്റെ അളവ് ദിവസം ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.6 ഗ്രാം എന്ന ക്രമത്തിൽ വേണം. എന്നാൽ, ഇങ്ങനെയുള്ള കഠിനമായ പ്രൊട്ടീൻ നിയന്ത്രണം പോഷകക്കുറവിലേക്കു വഴിയൊരുക്കാം. അതിനാൽ, പ്രോട്ടീന്റെ ഗുണനിലവാരത്തിനും അളവിനെപ്പോലെ പ്രാധാന്യമുണ്ട്. മുട്ടയുടെ വെള്ളയിലും മീനിലും അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഗുണമേന്മ കൂടിയ പ്രോട്ടീനാണ്. സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന പ്രോട്ടീന് ആ ഗുണനിലവാരമില്ല. അതിനാൽ വൃക്കസ്തംഭനമുള്ള വ്യക്തിക്ക് ആഹാരത്തിൽ പ്രോട്ടീന്റെ അളവു കുറയ്ക്കുമ്പോൾ കഴിക്കുന്നതിൽ 50—60 ശതമാനം പ്രോട്ടീനും ഗുണമേന്മ കൂടിയത് ആയിരിക്കണമെന്നാണു നിർദേശം. പക്ഷേ, ഗുണമേന്മ കൂടിയ പ്രോട്ടീനിൽ മറ്റൊരു പ്രശ്നമുണ്ട്. അവ ഫോസ്ഫറസിനാൽ സമ്പന്നമാണ്. അത് വൃക്കകൾക്ക് അത്ര നല്ലതല്ല. അതിനാൽ മുട്ടയുടെ വെള്ളയും മീനും കഴിക്കുമ്പോൾ അവയുടെ അളവും നിയന്ത്രിച്ചു കൊണ്ടു പോകേണ്ടതാണ്. എന്നാൽ പെട്ടെന്നുണ്ടാക്കുന്ന വൃക്കസ്തംഭനത്തിന് പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല. കരിക്കും പഴങ്ങളും കഴിക്കുമ്പോൾ വൃക്കസ്തംഭനം വന്ന രോഗി പൊട്ടാസ്യം അടങ്ങിയ ആഹാരസാധനങ്ങൾ കുറയ്ക്കണം. പഴങ്ങൾ, ബദാം, നിലക്കടല, കശുവണ്ടി എന്നിവയും അക്കാരണത്താൽ തന്നെ ഒഴിവാക്കണം. കരിക്കിൻ വെള്ളത്തിലും പൊട്ടാസ്യം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ വൃക്കസ്തംഭനമുള്ളയാൾ അത് കഴിക്കരുത്. എന്നാൽ മറ്റ് വൃക്കരോഗങ്ങളിൽ കരിക്കിൻ വെള്ളത്തിന് നിയന്ത്രണമില്ല. മിക്കവാറും എല്ലാ പഴവർഗങ്ങളിലും പൊട്ടാസ്യം കൂടുതലാണ്. എന്നാൽ ആപ്പിൾ, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ എന്നിവ വൃക്കരോഗിക്ക് കഴിക്കാം. ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയാലിസിസ് ചെയ്യുന്നവർ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവു വൃക്കസ്തംഭനമുള്ളവരുടേതു പോലെ തന്നെയാണ് പാലിക്കേണ്ടത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കു പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട കാര്യമില്ല. ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 ഗ്രാം വരെ കഴിക്കാൻ അനുമതിയുണ്ട്. വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം പ്രധാനമായും ശ്രദ്ധിക്കണം. വൃക്ക മാറ്റിവെച്ചവർക്ക് ട്രാൻസ്പ്ലാന്റ് കഴിയുന്ന രോഗികളിൽ അധിക രക്തസമ്മർദം സാധാരണമാണ്. അതിനാൽ ഉപ്പിന്റെ അളവു നിയന്ത്രിക്കണം. ട്രാൻസ്പ്ലാന്റ് ചെയ്ത വൃക്കയുടെ പ്രവർത്തനം സാധാരണ രീതിയിൽ ആണെങ്കിൽ ധാരാളം വെള്ളം കുടിക്കുന്നതു നല്ലതാണ്. ട്രാൻസ്പ്ലാന്റ് വൃക്കയുടെ പ്രവർത്തനം കുറവാണെങ്കിൽ ജലാംശം കുറയ്ക്കണം. കൊഴുപ്പുള്ള ആഹാരവും ബേക്കറി പലഹാരങ്ങളും കഴിവതും ഒഴിവാക്കുക. മൂത്രത്തിൽ കല്ലുള്ളവർ ശ്രദ്ധിക്കേണ്ടത് മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെ. പക്ഷേ, ഡോക്ടറുടെ കൂടി അഭിപ്രായം ഇക്കാര്യത്തിൽ ചോദിച്ചിരിക്കണം. കാരണം കല്ലിനൊപ്പം മറ്റ് ചില വൃക്കരോഗങ്ങൾ കൂടിയുണ്ടെങ്കിൽ വെള്ളം കുടി നിയന്ത്രിക്കേണ്ടിയും വരാം. ആഹാരത്തിൽ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ് അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും ഒഴിവാക്കുന്നതാണ് നല്ലത്. കല്ലുകളുടെ വളർച്ചയെ സജീവമാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങൾ അവയിലുണ്ട് എന്നതാണ് അതിനു കാരണം. മാട്ടിറച്ചിയും ആട്ടിറച്ചിയും (ബീഫ്, മട്ടൻ) ഒഴിവാക്കണം. അവ യൂറിക്ക് ആസിഡിന്റെ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിനാലാണ് അവ ഒഴിവാക്കാൻ നിർദേശിക്കുന്നത്. അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവ ഒഴിവാക്കുക. കാരണം, അവയും യൂറിക് ആസിഡ് കൂട്ടും. തക്കാളിയും പച്ചക്കറികളും കൂടുതൽ കഴിക്കരുത്. അമിതമായി ഇലക്കറികൾ കഴിക്കരുത്. മത്തങ്ങ, കാബേജ്, കത്തിരിക്ക, കോളിഫ്ലവർ, കുമിൾ എന്നിവയാണ് പ്രത്യേകം ഒഴിവാക്കേണ്ടത്. മൂത്രത്തിൽ കല്ലു വരാതിരിക്കാൻ ∙ ധാരാളം വെള്ളം കുടിക്കുക (10—15 ഗ്ലാസ്) ∙ ഉപ്പു കുറയ്ക്കുക ∙ ലഘുഭക്ഷണം ഒഴിവാക്കുക ∙ എണ്ണപലഹാരങ്ങൾ ഒഴിവാക്കു

Leave a Reply

Your email address will not be published. Required fields are marked *